flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
മാങ്ങാട്: ബാര ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ഇനി വിഷരഹിതപച്ചക്കറികള്‍ ഉപയോഗിക്കാം. സ്‌കൂള്‍ പി ടി എയും രക്ഷിതാക്കളും സ്‌കൂള്‍ പച്ചക്കറികൃഷിക്ക് ശിശുദിനനാളില്‍ തുടക്കം കുറിച്ചു. നൂറ് ഗ്രോ ബാഗുകളിലും സ്‌കൂള്‍ പരിസരത്തുമാണ് പച്ചക്കറി കൃഷി തുടങ്ങിയത്.
വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ലക്ഷ്യമിട്ട് വ്യത്യസ്ത പച്ചക്കറികളാണ് നട്ടത്. ശിശുദിനത്തില്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികള്‍ മുന്‍ കൈയടുത്ത് നിര്‍മ്മിച്ച ഇരുപത് മീറ്റര്‍ നീളമുള്ള ജൈവപ്പന്തല്‍ സ്‌കൂളിന് സമര്‍പ്പിച്ചു. വരും നാളുകളില്‍ ഈ ജൈവപ്പന്തലിലും പച്ചക്കറി വിളയും. ഉദുമ കൃഷി ഓഫീസര്‍ ഷീന പച്ചക്കറി നടീല്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പഞ്ചായത്തംഗം ബീവി അഷറഫ്, മദര്‍ പി ടി എ പ്രസിഡന്റ് രാഗിത, കൃഷ്ണന്‍ മാങ്ങാട്, കുഞ്ഞികൃഷ്ണന്‍, ഗോപി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ വി പവിത്രന്‍ സ്വാഗതവും എന്‍ പി വിമലാവതി നന്ദിയും പറഞ്ഞു.

No comments:

Post a Comment