flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

ABOUT US

        കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ ബാര വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍(GWLPS Bare)  1925 ലാണ്  സ്ഥാപിതമായത്‌ . ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. കളനാട്-ചട്ടഞ്ചാല്‍ റോഡില്‍ മാങ്ങാട് ടൗണില്‍  നിന്ന്‌ 500 മീറ്റര്‍ അകലെയാണ് വിദ്യാലയം. 
     പ്രീപ്രൈമറി മുതല്‍ നാലാം തരം വരെ പഠന സൗകര്യമുള്ള ഈ സ്‌കൂളില്‍ ശരാശി 150 ഓളം വിദ്യാര്‍ത്ഥികള്‍ ഓരോ അധ്യയനവര്‍ഷം ഇവിടെ പഠനം നടത്തുന്നുണ്ട്.
          ഉപജില്ലയില്‍ മികച്ച് ലോവര്‍ പ്രൈമറി വിദ്യാലയമെന്ന ഖ്യാതി സ്‌കൂള്‍ നിലനിര്‍ത്തുന്നു. നിരവധി തവണ പ്രവൃത്തിപരിചയമേളയില്‍ സബ്ബ് ജില്ലാ ചാമ്പ്യന്മാരാവാന്‍ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദവും
ശിശുസൗഹൃദവുമായ അന്തരീക്ഷം വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നു.
    ത്രിതല പഞ്ചായത്തുക്കളുടെ സഹായങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ ഭൗതീകസാഹചര്യം ഉയര്‍ത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.എയുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ഉപദേശങ്ങള്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് ഏറെ സഹായിക്കുന്നു.
പി.ടി.എ, എസ്.എസ്.ജി, എസ്.എം.സി, മദര്‍ പി.ടി.എ തുടങ്ങിയവയുടെ സജീവത സ്‌കൂളിന്റെ പുരോഗതിക്ക് സഹായിക്കുന്നു.

No comments:

Post a Comment