flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്

സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് മികച്ച രീതിയില്‍ ഇന്ന് സംഘടിപ്പിച്ചു.. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്കൂള്‍ പിടിഎ, എം.പി.ടി.എ ,ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവരുടെ മികച്ച പിന്തുണ തന്നെയാണ് സ്പോര്‍ട്സ് മീറ്റിനെ ഇത്രമേല്‍ വിജയകരമാക്കിയത്. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ട്രാക്ക്, റിഫ്രഷ് മെന്റ് സംഘാടനം എന്നീ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശ്രീ ടി.വി അബ്ദുള്ളക്കുഞ്ഞി, ശ്രീ.എം.എച്ച് മുഹമ്മദ് കുഞ്ഞി എന്നിവര്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.... സ്പോര്‍ട്സ് മീറ്റ് വിജയിപ്പിക്കാന്‍ സ്കൂളിനൊപ്പം നിന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു

No comments:

Post a Comment