flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

ശ്രമദാനം

സ്കൂൾ പിടിഎ തീരുമന പ്രകാരം ഇന്ന് വിദ്യാലയം ശിശു സൗഹൃദമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 60 ഓളം പേർ ഇന്ന് വിദ്യാലയത്തിലെത്തി. 4 സ്ക്വാഡുകളിയി തിരിഞ്ഞ് 9 മണി മുതൽ 2 മണി വരെ എല്ലാവരും വിശ്രമമില്ലാതെ ജോലി ചെയ്തു.ബാരയിലെ രക്ഷിതാക്കളിൽ പലർക്കും വിദ്യാലയത്തോട് ആത്മ ബന്ധമുണ്ടെന്ന് ഇന്നത്തെ പ്രവർത്തനം സാക്ഷ്യപ്പെടുത്തി. സ്റ്റോർ റൂം ക്ലീനിങ്ങ് ,വാട്ടർ ടാങ്ക് വൃത്തിയാക്കൽ, കൃഷി സ്ഥലം ഒരുക്കൽ, ഗാർഡൻ ക്ലീനിങ്ങ്, മിനി പ്ലേഗ്രൗണ്ട് ഒരുക്കൽ എന്നിവയാണ് ഇന്ന് പൂർത്തീകരിച്ചത്. ഇനി നവ - 1 ന് സ്കൂൾ സ്പോർട്സ് ഡെയിൽ രക്ഷിതാക്കൾ ഒത്തുകൂടും. പി ടി എ ഏ റ്റെടുക്കേണ്ട അടുത്ത പ്രവർത്തനം അന്ന് തീരുമാനിക്കും. ഇന്ന് വരാൻ സാധിക്കാതെ പോയ എല്ലാവരേയും നമ്മൾ അന്ന് പ്രതീക്ഷിക്കും. ഇന്ന് ബാരക്കൊപ്പം നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കൂ ന്നു. നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ.മുഹമ്മദിനും മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി രാഗിതക്കും ഇനിയും ഇത്തരത്തിൽ മാതൃകാപരമായി വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിക്കട്ടെ.






No comments:

Post a Comment