flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

ശിവരാമൻ ഒരു പ്രതീകമാണ്

ശിവരാമൻ  ഒരു പ്രതീകമാണ്. നന്മയുടെ, ഉത്തരവാദത്തിന്റെ,കറയില്ലാത്ത സ്നേഹത്തിന്റെ.... ഇന്നലെ സ്കൂളിൽ ശ്രമദാനം വെച്ച ദിവസം വേണമെങ്കിൽ മറ്റു പലരെയും പോലെ അദ്ദേഹത്തിന് തിരക്കുകൾ പറഞ്ഞ് മാറി നിൽക്കാമായിരുന്നു. കാരണം ഇന്നലെ ഭാര്യ നിഷക്ക് പി.എസ്.സി പരീക്ഷാ സെന്റർ 45 കി.മീ നപ്പുറം പടന്നയിലായിരുന്നു. അവരെ തനിച്ച് പറഞ്ഞയച്ച് ഈ പച്ചയായ മനുഷ്യൻ രണ്ട് മക്കളെയും കൂട്ടി രാവിലെ 9 മണിക്കൂ തന്നെ വിദ്യാലയത്തിലെത്തി പ്രവൃത്തികളിൽ സജീവമായി....... ശിവരാമൻ എനിക്ക് മനസ്സിലാക്കിത്തന്ന ഒരു വലിയ പാഠമുണ്ട്... വേണമെങ്കിൽ എവിടെയും നമുക്ക് സമയം കണ്ടെത്താം.... എന്നാലാവുന്നത് ചെയ്യാം..... നന്ദി ശിവരാമൻ.

നമ്മുടെ പിടിഎ വൈസ് പ്രസിഡണ്ട് അരവിന്ദന് ഇന്നലെ തിരക്ക് പിടിച്ച ദിവസമായിരുന്നു. അദ്ദേഹത്തിന് ഒഫീഷ്യലായി തിരക്കുള്ള ഈ ദിനത്തിൽ മാറി നിൽക്കാൻ കഴിയുമായിരുന്നില്ല. അരവിന്ദൻ രാവിലെ സ്കൂളിലെത്തി. ജോലിക്കാർക്ക് വേണ്ട നിദ്ദേശങ്ങളൊക്കെ നൽകി. പോകുമ്പോൾ ഹെഡ് മാഷ് പവിത്രൻ സാറിൻ്റെ കൈയിൽ കുറച്ച് കാശ് വെച്ചു കൊടുത്തു.... എന്തിനാന്നല്ലേ..... അരവിന്ദൻ പറയുകയാ..... ഇത് ഇന്ന് സ്കൂളിൽ ജോലിക്കെത്തു വന്നർക്ക് ലഘുഭക്ഷണം വാങ്ങി നൽകാൻ എന്റെറെ വക.... ഞാൻ ഹെഡ് മാഷോട് പറഞ്ഞു..... ഇക്കാലത്ത് നമ്മളിലെത്ര പേർ ഇത്തരത്തിൽ ചിന്തിക്കും..... ഇടപെടും.... പ്രോത്സാഹിപ്പിക്കും..... വിശ്രമമില്ലാത്ത ദിനങ്ങൾ കൊണ്ട് ബാരക്കൊപ്പം നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞിയുടെയും വൈസ് പ്രസിഡണ്ട് അരവിന്ദന്റെയും മദർ പിടിഎ പ്രസിഡണ്ട് രാചിതയുടെയും നേതൃത്വത്തിലുള്ള  ഭരണ സമിതിയുടെ കൈയിൽ നമ്മുടെ ,ബാരയുടെ ഈ അക്ഷര കേന്ദ്രം ഭദ്രമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

No comments:

Post a Comment