flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം
സർക്കാർ വിദ്യാലയത്തിന് വിദ്യാലയം മെച്ചപ്പെടുത്താൻ പ്രതിമാസ പ്രവർത്തന ഗ്രാന്റ് ഒന്നും തന്നെ ലഭിക്കുന്നല്ല.. ആകെ ഒരു വർഷത്തേക്ക് ഒരിക്കൽ മാത്രം ഫർണിച്ചർ, കെട്ടിടം അറ്റകുറ്റപ്പണിക്കായി തുച്ഛമായ ഫണ്ട് മാത്രമാണ് ലഭിക്കുന്നത്... പക്ഷെ ഊർജ്വസ്വലമായ പി ടി എ നാട്ടുകാർ യുവാക്കളുടെ കൂട്ടായ്മ എന്നിവ കൊണ്ട് കേരളത്തിലെ പല വിദ്യാലയങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്....
എവിടെയൊക്കെ ഇവർ ഉണർന്നു പ്രവർത്തിച്ചിട്ടുണ്ടോ അവിടെയൊക്കെ കുട്ടികൾ സൗഭാഗ്യത്തോടെ പഠനം തുടരുന്നുമുണ്ട്.ഇവിടെ ചെറിയ സമയം കൊണ്ടു തന്നെ ഇത്തിരി സൂഹൃത്ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം .ഈ രക്ഷിതാക്കളും സൂഹൃത്തുക്കളും നാട്ടുകാരും പരിമിതിയുടെ കിതപ്പിനിടയിലും വിദ്യാലയത്തിൻ്റെ വളരെ വളരെ ചെറിയ മുന്നേറ്റങ്ങൾ, അഥവാ അതിനുള്ള ശ്രമങ്ങൾ ശ്രദ്ധിക്കൂന്നുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. 106 രക്ഷാ താക്കളുടെ മുന്നിലാണ് ഞാൻ സ്കൂളിൻ്റെ വികസന സ്വപ്നം പങ്കുവെച്ചത്.....
ചോദ്യം ഇതാണ്
എന്നിട്ടെന്തേ ആരും നമ്മുടെ പദ്ധതി നടത്തിപ്പ് എവിടെ വരെ ആയി എന്ന് ചോദിക്കാത്തത്?
നമുക്കത് ചെയ്ത് കൂടെ എന്ന് ചോദിച്ച് മുന്നോട്ടു വരാത്തത്?
ഇതിനൊക്കെ എങ്ങനെ ഫണ്ട് കണ്ടെത്തും എന്ന് ആലോചിക്കാത്തത്?
സന്നദ്ധ സംഘടനകളും സാംസ്ക്കാരിക സംഘടനകളും വിദ്യാലയത്തിൻ്റെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നതെന്തേ?( സജീവമായി ഇടപെട്ടവരെ ഓർമ്മിച്ചു കൊണ്ടാണ് ഇതെഴുതുന്നത് )
നമ്മുടെ വീട്ടുവളപ്പിൽ നിന്ന്  കരാറുകാരന് ഒരു മരം നൽകിയാൽ അതിൻ്റെ കമ്പുകളൊക്കെ വീട്ടുകാർക്ക് കത്തിക്കാനെടുക്കാം.... ഇത് സ്വാഭാവികം...... വിദ്യാലയത്തിനും ഈ നീതി ബാധകമല്ലേ? 160 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഉച്ചഭക്ഷണം, പാൽ, മുട്ട പാകം ചെയ്ത് നൽകാൻ എത്ര വിറകു വേണം?  നാട്ടുകാരും സമീപ വീട്ടുകാരും സ്കൂളിലേക്ക് വിറകും പച്ചക്കറിയും സംഭാവന നൽകി കുട്ടികൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നതിൽ സന്തോഷിക്കൂന്ന എത്രയോ പേരെ 20 വർഷത്തെ അധ്യാപക ജോലിയിൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ വിദ്യാലയത്തിലെ ഒരു മരം മുറിച്ചതിൻ്റെ തങ്ങളുടെ അടുക്കളയിലെത്തിക്കൂന്ന പ്രവൃത്തി എന്നെ വല്ലാതെ അമ്പരപ്പിച്ചു.. കരാറുകാരൻ പറഞ്ഞാൽ പോലും അങ്ങനെ ചെയ്യാമോ? വിദ്യാലയത്തിൻ്റെ അടുപ്പു കത്തുന്നത് നിത്യവും കാണുന്ന ആൾക്കാർ കരാറുകാരനോട് വിദ്യാലയ വളപ്പിലെ മരത്തിൻ്റെ വിറക് ചോദിക്കുന്നതിലെ അഭംഗി നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
വിറകിൻ്റെ കാര്യത്തിൽ പോലും ഈ കൊച്ചു വിദ്യാലയം ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് നിങ്ങളിതുവരെ മനസ്സിലാക്കിയില്ല?
വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും തുറന്നു ചർച്ച ചെയ്യാനാണ് ഈ ഗ്രൂപ്പ്.., നിങ്ങൾക്ക് ഇതിനോട് പ്രതികരിക്കാം..... സ്വയം മെച്ചപ്പെടാനുള്ള വിമർശനങ്ങൾ‌ എനിക്കിഷ്ടമാണ്.... നമുക്കാരെയും സന്തോഷിപ്പിക്കുകയല്ല വേണ്ടത്. പകരം നിദ്ദേശങ്ങൾ വച്ചും സ്വയം അതിൽ പങ്കാളിയായും ഒരു മൂവ്മെൻ്റ് ഉണ്ടാക്കുകയാണ് വേണ്ടത്.. .. ഇനിയെങ്കിലും ചിന്തിക്കൂ നമ്മുടെ സ്കൂളിനായി നിങ്ങൾ എത്രത്തോളം ചിന്തിക്കും? സമയം ഇൻവസ്റ്റ് ചെയ്യും? കൂടെ നിന്ന് പ്രവർത്തിക്കും.

No comments:

Post a Comment