flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

ശിശുദിനം



സ്കൂളിലെ ശിശുദിനപരിപാടികള്‍ ഉദുമ ഗ്രാമപഞ്ചായത്ത്മെമ്പര്‍ ശ്രീ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബാലസഭ
സാക്ഷരം കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാലസഭ അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. കവിതകള്‍ക്ക് വിവിധ ഈണങ്ങള്‍ നല്കുന്നതില്‍ കുട്ടികള്‍ അവരുടെ പ്രാവീണ്യം തെളിയിച്ചു. നാടന്‍പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, കഥപറയല്‍, വായ്ത്താരികള്‍ തുടങ്ങിയവ കൊണ്ട് പരിപാടി മികവു പുലര്‍ത്തി.
രക്ഷാകര്‍തൃയോഗം
ഉദുമ ഗ്രാമപഞ്ചായത്ത്മെമ്പര്‍ ശ്രീ ബാലകൃഷ്ണന്‍ രക്ഷാകര്‍തൃയോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്മെമ്പര്‍ ഹമീദ് മാങ്ങാട് ആശംസകള്‍ നേര്‍ന്നു. ശ്രീമതി കാവേരി ടീച്ചര്‍ സ്വാഗതവും വാസന്തിടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. ശ്രമതി സുജാതടീച്ചര്‍, കുമാര്‍മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു

1 comment: