flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

അങ്കണവാടി പ്രവേശനോത്സവം

നാളെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാമൂഹ്യ നിതിവകുപ്പ്  അങ്കണവാടി പ്രവേശനോത്സവം കേരളക്കരയിലെ 33500 ഓളം അങ്കണവാടികളില്‍ സംഘടിപ്പിക്കുന്നു. ബാരയിലെ സമീപത്തെ 4 അങ്കണവാടികള്‍
മാങ്ങാട്
കൂളിക്കൂന്ന്
മേൽ ബാര
അമരാവതി..... ഈ നാല് കേന്ദ്രങ്ങളിലും ബാരയുടെ പൊന്നോമനകള്‍ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ നമ്മള്‍ ബാരക്കാര്‍ ഇതിനെ നോക്കിക്കാണും.. കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
ജി.ഡബ്ല്യു എല്‍ പി എസ് ബാരയുടെഅധ്യാപക, പിടിഎ പ്രതിനിധികള്‍ നാളെ 4 അങ്കണവാടികളിലും എത്തും. ബാഡ്ജ്, മധുരം,അണിയാന്‍ തലപ്പാവ് ,കളിക്കാന്‍ കടലാസു കൊണ്ടുള്ള ഹെലികോപ്ടര്‍ ഫാന്‍ എന്നിവയടങ്ങുന്ന സമ്മാനപ്പൊതികള്‍ 100  കുട്ടികള്‍ക്ക് കൈമാറും... അങ്കണവാടികള്‍ക്കൊപ്പം നില്‍ക്കാനാണ് എന്നും പൊതു വിദ്യാലയങ്ങള്‍ താല്പര്യപ്പെടുന്നത്.ബാരയുടെ മനസ്സും അങ്ങനെത്തന്നെ.. ഈ സേഹവും കരുതലും നമ്മള്‍ എന്നും കരുതും.കാരണം ഈ പൊതു സ്ഥാപനങ്ങളൊക്കെയാണ് ബാരയുടെ വെളിച്ചം.... നിരോരങ്ങളാകാം.... നല്ല നിദ്ദേശങ്ങള്‍ എന്തു വില കൊടുത്തും നമ്മള്‍ നടപ്പാക്കും.അങ്കണവാടി പ്രവേശനോത്സവത്തിന് ബാര എല്‍.പി സ്കൂളിന്റെ സമ്മാനം
മാങ്ങാട് പി ടി എ പ്രസിഡണ്ട് ക്രി.മുഹമ്മദ് കുഞ്ഞി, അമരാവതിയില്‍ എം പി ടി എ പ്രസിഡണ്ട് രാഗിത, വൈ. പ്രസിഡണ്ട് സീന, കൂളിക്കുന്ന് എച്ച്.എംപവിത്രന്‍ മാഷ്, മേല്‍ ബാര എച്ച്.എം പവിത്രന്‍ മാഷ് എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. സമ്മാനങ്ങള്‍ കൈമാറി

No comments:

Post a Comment